കേളി സല്യൂട്‌സ് ദി ജവാന്‍

മാവേലിക്കര: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേളിയുടെ ആഭിമുഖ്യത്തില്‍ മാവേലിക്കരയില്‍ കേളി സല്യൂട്‌സ് ദി ജവാന്‍ പരിപാടി സംഘടിപ്പിച്ചു. സമ്മേളനം മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡൻറ് പ്രഫ. ജി. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ദാസ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. 75 സൈനികരെ കേണല്‍ ശിവരാമന്‍ ഉണ്ണിത്താന്‍ ആദരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുജാത ദേവി, പ്രഫ. വി.സി. ജോണ്‍, മുരളീധര കൈമള്‍, ജോസ് വിളനിലം, ജെന്നിങ്‌സ് ജേക്കബ്, പി. മോഹന്‍, ജോണ്‍ കെ. മാത്യു, രവീന്ദ്രന്‍ നായര്‍, കെ.സി. ഡാനിയേല്‍, എം.കെ. രാജന്‍, ജയമോഹന്‍, പ്രദീപ്, ബിനു തങ്കച്ചന്‍ സോമശേഖരന്‍ ഉണ്ണിത്താന്‍, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേളി സല്യൂട്‌സ് ദി ജവാന്‍ പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.