ആസാദി കാ അമൃത് മഹോത്സവം

മാവേലിക്കര: കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വിസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് എസ്. മുരളീധര കൈമള്‍ അധ്യക്ഷത വഹിച്ചു. പന്തളം എന്‍.എസ്.എസ് കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. പി. രാജേന്ദ്രന്‍ നായര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പ്രഫ. ഡോ. സി. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. കേണല്‍ സി.എസ്. ഉണ്ണിത്താന്‍ സേനാമെഡല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. താലൂക്ക് ഓര്‍ഗനൈസിങ് സെക്രട്ടറി സാഗര്‍ വിജയന്‍പിള്ള, താലൂക്ക് ട്രഷറാര്‍ എ. ജാഫര്‍കുട്ടി, ജോയന്‍റ്​ സെക്രട്ടറി ബി.എന്‍. ശശിരാജ്, സെക്രട്ടറി എസ്. പങ്കജാക്ഷന്‍പിള്ള, വൈസ് പ്രസിഡൻറ് കെ.ടി. രാധാകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ .. കേരള സ്‌റ്റേറ്റ് എക്‌സ്‌സര്‍വിസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച മാവേലിക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.