അരൂക്കുറ്റി: സംഘ്പരിവാർ നിയന്ത്രിത കേന്ദ്ര സർക്കാർ നടപടികളിൽനിന്ന് രാജ്യത്തെ വീണ്ടെടുക്കുവാൻ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അരൂക്കുറ്റി ഏരിയ സമ്മേളനം 'നാട്ടൊരുമയുടെ' സമാപനത്തിൽ ജനാവകാശ സംഗമം അരൂക്കുറ്റി നസാറ കൺവെൻഷൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ, ജില്ല പ്രസിഡൻറ് പി.എ. നവാസ്, ചേർത്തല ഡിവിഷൻ പ്രസിഡൻറ് പി.എസ്. ഷാനവാസ് മൗലവി, ഏരിയ പ്രസിഡൻറ് ഷാജഹാൻ, ഏരിയ സെക്രട്ടറി സിയാദ്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ല സെക്രട്ടറി മുനീർ ബാഖവി, രാജ്ഷാ ഹസൻ, റിൻസ അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. ചിത്രം : ജനാവകാശ സംഗമം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽസത്താർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.