ആലപ്പുഴ: പ്ലാസ്റ്റിക് മുക്തമാകാന്‍ തൃക്കുന്നപ്പുഴ പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയവഴിയില്‍. പഞ്ചായത്തിലെ 6804 വീടുകളില്‍നിന്നും 224 സ്ഥാപനങ്ങളില്‍നിന്നുമായി 80 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഹരിത കര്‍മ സേനാംഗങ്ങള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത സഹായ സ്ഥാപനമായ ഐ.ആര്‍.ടി.സി എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ശേഖരിച്ച മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളുടെയും സഹകരണമാണ് പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് സഹായകമായതെന്ന് പ്രസിഡന്‍റ് എസ്. വിനോദ് കുമാര്‍ പറഞ്ഞു. 29 അംഗ ഹരിത കര്‍മസേനയാണ് പഞ്ചായത്തിലുള്ളത്. ഇവര്‍ക്ക് യൂനിഫോമും സുരക്ഷാ സംവിധാനങ്ങളും പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്നതിന് വീടുകളില്‍നിന്ന് പ്രതിമാസം 50 രൂപയും കടകളില്‍നിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്. ആരോഗ്യസെമിനാറും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ചെങ്ങന്നൂര്‍: ലയണ്‍സ് ക്ലബ്, നഗരസഭ 23ാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി, കുടുംബശ്രീ എ.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്ദുകാന്തം ആയുര്‍വേദ ആശുപത്രി ആൻഡ് പഞ്ചകര്‍മ സെന്‍റര്‍, നഗരസഭ ആയുര്‍വേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ 19ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ കല്ലുവരമ്പ് വൈസ്‌മെന്‍സ് ക്ലബ് ഹാളില്‍ ആരോഗ്യസെമിനാറും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നടത്തുമെന്ന് ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് കെ.ആര്‍. സദാശിവന്‍ നായര്‍, സെക്രട്ടറി എസ്. ഗോപിനാഥന്‍ എന്നിവര്‍ അറിയിച്ചു. സജി ചെറിയാന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ കൗണ്‍സിലര്‍ കെ. ഷിബുരാജന്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.