കൃഷി വിളംബരമായി കർകദിനം

ആലപ്പുഴ: ജില്ലയിൽ കൃഷിവകുപ്പി‍ൻെറയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ മികച്ച കർഷകർക്ക് പുരസ്‌കാരം നിൽകി. നഗരസഭ കൃഷിഭവൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 52 വാർഡുകളിലും കൃഷി ആരംഭിക്കുന്നതിന് കർഷകദിനത്തിൽ തുടക്കമായി. വിളംബര ജാഥയിൽ കൗൺസിലർമാർ, പാടശേഖര സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, സംയുക്ത പാടശേഖര സമിതി അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ കൃഷിഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ യോഗത്തിൽ ആദരിച്ചു. ഹമീലത്ത്ബീവി, പ്രഭാഷിണി, ഡോ. മുഹമ്മദ് അസ്​ലം, ഷിബു, എസ്. അഭിദേവ്, രാധാകൃഷ്ണൻ, വി. വിനേഷ്‌കുമാർ, ടി.എം. ടോമിച്ചൻ, സുഭാഷ്, ശിവദാസ്, ലളിതാംബിക എന്നിവരെ ചടങ്ങിൽ ആദരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൃഷിഭവനിൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് അധ്യക്ഷത വഹിച്ചു. മാവേലിക്കര നഗരസഭയുടെയും കൃഷിവകുപ്പിന്റെയും കർഷക ദിനാചരണം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പെരുമ്പളം പഞ്ചായത്തും കൃഷി ഭവനും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അരയുകുളങ്ങരയിൽനിന്ന്​ ആരംഭിച്ച വിളംബര ഘോഷയാത്ര പഞ്ചായത്ത് അങ്കണത്തിൽ സമാപിച്ചു. കർഷക ദിനാചരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ്​ വി.വി. ആശ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ് മികച്ച കർഷകരെ ആദരിച്ചു. ( ആലപ്പുഴ നഗരസഭ കൃഷി ഭവനിൽ സംഘടിപ്പിച്ച കർഷക ദിനാചരണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു) apl krishi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.