വള്ളികുന്നം: കാഞ്ഞിപ്പുഴ അൽ ഹസനാത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മർയം തഹ്ഫീളുൽ ഖുർആൻ അക്കാദമിയുടെ സനദ് ദാന സമ്മേളനം അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജംഇയ്യതുൽ ഉലമാ എ ഹിന്ദ് കേരള ജനറൽ സെക്രട്ടറി അലിയാർ മൗലവി അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ത്വയ്യിബ് മൗലവി ഖാസിമി, ഷമീർ മൗലവി കൗസരി തുടങ്ങിയവർ ഖുർആൻ വിരുന്ന് നടത്തി. ട്രസ്റ്റ് ചെയർമാൻ മുനീർ മൗലവി അൽ ഖാസിമി അധ്യക്ഷത വഹിച്ചു. സംഘാടക ഹിഫ്ള് പൂർത്തീകരണത്തിന് ഹാഫിള് അബ്ദുൽ സലാം ഹസനി നേതൃത്വം നൽകി. സനദ് ദാനം മൗലാന ഹാമിദ് ഹസ്റത്ത് വാണിയമ്പാടി നിർവഹിച്ചു. സമിതി ജനറൽ കൺവീനർ മുഫ്തി അൻവർ കൗസരി, തമീം താഹ ഹസനി, ട്രസ്റ്റ് ജനറൽ സെക്രട്ടറി താഹിർ കോയ്ക്കൽ, മർയം അക്കാദമി പ്രിൻസിപ്പൽ അൻവർ ബാഖവി, സംഘാടക സമിതി ജോയന്റ് കൺവീനർ ജനാബ് അബ്ദുൽ വഹാബ് പള്ളിയമ്പില്‍ തുടങ്ങിയവർ സംസാരിച്ചു. (മർയം തഹ്ഫീളുൽ ഖുർആൻ അക്കാദമിയുടെ സനദ് ദാന സമ്മേളനം അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.