ചാരുംമൂട്: ചത്തിയറ വി.എച്ച്.എസ്.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണു റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ ദേശീയ പതാക ഉയർത്തി. എസ്. ഹരികുമാർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.ബി. ഹരികുമാർ, ഹെഡ്മിസ്ട്രസ് എ.കെ. ബബിത എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. താമരക്കുളം വി.വി.എച്ച്.എസ്.എസിൽ പ്രിൻസിപ്പൽ ജിജി എച്ച്. നായർ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. നൂറനാട് സി.ഐ ശ്രീജിത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ എ.എൻ. ശിവപ്രസാദ് സന്ദേശം നൽകി. ചത്തിയറ ഗവ.എൽ.പി.എസിൽ നടന്ന റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണു ഫ്ലാഗ് ഓഫ് ചെയ്തു. വികസന സമിതി ചെയർമാൻ എൻ. ഗോപിനാഥപിള്ള പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ ബി. വിനോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി. ബിന്ദു സന്ദേശം നൽകി. ചാരുംമൂട് സെന്റ് മേരീസ് എൽ.പി.എസിൽ നടന്ന റാലിയും സമ്മേളനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണു ഉദ്ഘാടനം ചെയ്തു. നൂറനാട് സി.ബി.എം എച്ച്.എസ്. എസിൽ ഹെഡ്മിസ്ട്രസ് ആർ. സജിനി ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ് ബൈജു പഴകുളം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വേണു കാവേരി, മാനേജർ ഇൻ ചാർജ് പി.ആർ. കൃഷ്ണൻ നായർ എന്നിവർ സന്ദേശം നൽകി. ഫോട്ടോ: വി.വി.എച്ച്.എസ്.എസ് റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.