ആലപ്പുഴ: 75ാം സ്വാതന്ത്ര്യവാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ ജനാധിപത്യ മതേതര വിശ്വാസികൾ ഐക്യപ്പെടേണ്ടതുണ്ടെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം വി.എം. ഫൈസൽ. 'സ്വാതന്ത്ര്യം അടിയറവ് വെക്കില്ല' എന്ന പ്രമേയത്തിൽ പാർട്ടി ജില്ല കമ്മിറ്റി വളഞ്ഞവഴിയിൽ സംഘടിപ്പിച്ച അസാദി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഫൈസൽ. ജില്ല പ്രസിഡന്റ് കെ. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം. സാലിം, വൈസ് പ്രസിഡന്റ് എ.ബി. ഉണ്ണി, ജില്ല ഓർഗനൈസിങ് സെക്രട്ടറി നാസർ പഴയങ്ങാടി, ജില്ല സെക്രട്ടറി ഷീജ നൗഷാദ്, ഫൈസൽ പഴയങ്ങാടി, ജില്ല കമ്മിറ്റി അംഗം ഷെമീറ ഷാനവാസ്, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് സുനീർ കാക്കാഴം, മണ്ഡലം സെക്രട്ടറി നിയാസ്, ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ സെലിം മുല്ലാത്ത് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബുഷ്റ സലീം, കുഞ്ഞുമോൻ, നിസാർ, പുറക്കാട് ഗ്രാമപഞ്ചായത്ത് അംഗം ഫാസിൽ തുടങ്ങിയവര്‍ സംസാരിച്ചു. (ആസാദി സംഗമം വി.എം. ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു) ചിത്രം ftp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.