ലോഗോ പ്രകാശനം ചെയ്തു

അരൂർ: യുവജന സമിതിയുടെ നേതൃത്വത്തിൽ അരൂക്കുറ്റി കായലിൽ 21ന് നടക്കുന്ന ജലോത്സവത്തിന്റെ ലോഗോ സി.ബി. ചന്ദ്രബാബു പ്രകാശനം ചെയ്തു. ചിത്രകാരൻ ഡാനി നന്ദൻ ഡിസൈൻ ചെയ്തതാണിത്. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരമാണ് നടക്കുന്നത്. 85ഓളം ചെറുപ്പക്കാരുടെ കൂട്ടായ്മയായ അരൂർ യുവജന സമിതിയാണ് സംഘാടകർ. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അരുൺരാജ്, എൻ.കെ. സുരേന്ദ്രൻ മാസ്റ്റർ, ഇ.വി. അംബുജാക്ഷൻ, ബാലചന്ദ്രൻ, സി.കെ. ശ്രീശുകൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.