ബസ് തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം കായംകുളം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. പെരിങ്ങാല ബിജു ഭവനത്തിൽ ബിജു (48), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവിൽ പടീറ്റതിൽ ഷാബു (48), പുള്ളിക്കണക്ക് ശബരി ഭവനത്തിൽ ശരത് വിജയൻ (32), പാലമേൽ പണയിൽ കളപ്പാട്ട് തെക്കതിൽ എബി (32) എന്നിവരാണ് പിടിയിലായത്. രണ്ടാം കുറ്റിക്ക് വടക്ക് 14ന് രാത്രിയായിരുന്നു സംഭവം. തകരാറായ ബസ് നന്നാക്കാൻ മാവേലിക്കര വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുമ്പോൾ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. വാഹനത്തിലെത്തിയ അക്രമിസംഘം മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ്, പൊലീസുകാരായ ശിവകുമാർ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിത്രം:APLKY7CRAIM ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.