മാന്നാര്‍: തൃക്കുരട്ടി മഹാദേവസേവ സമിതിയുടെ അഖില കേരള രാമായണ മേളയില്‍ 174 പോയന്റോടെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം ഓവറോള്‍ ചാമ്പ്യന്‍മാരായി. 43 പോയന്റ് ലഭിച്ച മാന്നാര്‍ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഹയര്‍ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനവും 32 പോയന്‍റോടെ മാന്നാര്‍ നായര്‍ സമാജം ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. രാമായണ പ്രതിഭകൾ: എല്‍.പി വിഭാഗം -രുക്മിണി എസ്. കുമാര്‍ (തിരുവാമ്പാടി എച്ച്.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ആലപ്പുഴ), യു.പി വിഭാഗം -ചിന്മയി ജി. നായര്‍ (വിദ്യാധിരാജ വിദ്യാപീഠം മാവേലിക്കര), എച്ച്.എസ് വിഭാഗം -ആര്‍. ശിവാനി (ശ്രീഭുവനേശ്വരി എച്ച്.എസ്.എസ്, മാന്നാര്‍), എച്ച്.എസ്.എസ് വിഭാഗം -ബി. ദേവിക(വിദ്യാധിരാജ വിദ്യാപീഠം, മാവേലിക്കര), കോളജ് വിഭാഗം വിന്ധ്യ വിനോദ് (കരുണ മെഡിക്കല്‍ കോളജ്, പാലക്കാട്) എന്നിവരെ തെരഞ്ഞെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ ട്രോഫി സമ്മാനിച്ചു. സമ്മേളനം സജി ചെറിയാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാമായണ പുരസ്കാരം സംഗീത സംവിധായകന്‍ ഡോ. കെ.ജി. ജയന് (ജയവിജയ) പി.സി. വിഷ്ണുനാഥ് എം.എല്‍.എ സമ്മാനിച്ചു. കെ. അജിത് കുമാര്‍, ടി.വി. രത്‌നകുമാരി, ശ്രീലത, അനില്‍ എസ്. അമ്പിളി, ബി.കെ. പ്രസാദ്, ജെ. ഹരികൃഷ്ണൻ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.