ലെവൽക്രോസ് അടച്ചു; എഴുപുന്നയിൽ ഗതാഗതക്കുരുക്ക്​

അരൂർ: എഴുപുന്ന റെയിൽവേ ലെവൽക്രോസ് അറ്റകുറ്റപ്പണിക്കായി അടച്ചതോടെ എഴുപുന്ന - ശ്രീനാരായണപുരം റോഡിലും കണ്ടേക്കാട് റോഡിലും വാഹനക്കുരുക്ക് രൂക്ഷമായി. ശ്രീനാരായണപുരം റോഡിൽ ശനിയാഴ്ച മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കായിരുന്നു. ലെവൽക്രോസിൽ മെറ്റിലിങ്​ നടത്തി ടാർ ചെയ്യാനും സ്ലാബുകൾക്ക് ഉയരം കൂട്ടാനുമാണ് അടച്ചത്. ഏറെ വാഹനത്തിരക്കുള്ള എഴുപുന്ന - എരമല്ലൂർ റോഡിലെ ലെവൽക്രോസാണിത്. ഒരുമാസം മുമ്പ് ഇവിടെ മെറ്റലിങ്​ നടത്തിയിരുന്നു. എന്നാൽ, കനത്ത മഴയായതിനാൽ പണികൾ നിർത്തിവെക്കേണ്ടി വന്നു. എഴുപുന്നയിലെ പല സംഘടനകൾ നിരവധി സമരങ്ങൾ നടത്തിയതിനെ തുടർന്നാണ് കുണ്ടും കുഴിയും നിറഞ്ഞ ലെവൽക്രോസ് നന്നാക്കാൻ അധികൃതർ തീരുമാനിച്ചത്. ചിത്രം എഴുപുന്ന റെയിൽവേ ഗേറ്റ് അടച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.