ആലപ്പുഴ: സി.പി.ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായ പതാക, കൊടിമര, ബാനർ ദീപശിഖ ജാഥകൾ 22ന് പര്യടനം നടത്തും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാകജാഥ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വെണ്മണി ചാത്തന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ബാനർ ജാഥ സംസ്ഥാന കൗൺസിൽ അംഗം കെ.എം. ചന്ദ്രശർമ് ഉദ്ഘാടനം ചെയ്യും. വള്ളികുന്നം സി.കെ. കുഞ്ഞുരാമന്റെ സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ പ്രയാണം സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗറിൽ ദീപശിഖ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസും പതാക ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശനും ബാനർ ജില്ല അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദും കൊടിമരം സംസ്ഥാന കൗൺസിൽ അംഗം എൻ. രവീന്ദ്രനും ഏറ്റുവാങ്ങും. പൊതുസമ്മേളന നഗറിൽ ജില്ല എക്സി. അംഗം എൻ. സുകുമാരപിള്ള പതാക ഉയർത്തും. ഹരിപ്പാട്ട് 21 മുതലാണ് സമ്മേളനം. 23, 24 തീയതികളിലാണ് പ്രതിനിധി സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.