വിരലില്‍ കുടുങ്ങിയ മോതിരം അഗ്​നിരക്ഷാസേന മുറിച്ചുനീക്കി

അമ്പലപ്പുഴ: പ്ലസ് ടു വിദ്യാർഥിയുടെ . തലവടി ഗവ.സ്കൂൾ പ്ലസ് ടു വിദ്യാർഥി കാക്കാഴം കൊല്ലം പറമ്പ് മാഹീന്‍റെ (17) കൈവിരലിലാണ് സ്റ്റീൽ മോതിരം കുടുങ്ങിയത്. വിരല്‍ മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് ശനിയാഴ്ച രാവിലെ ഒമ്പതോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഓർത്തോ വിഭാഗം ഡോ. രാമാനുജ് അടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും മോതിരം വിരലില്‍ നിന്ന്​ നീക്കാനായില്ല. തുടര്‍ന്ന്, എയ്ഡ് പോസ്​റ്റ്​ എസ്.ഐ മധുസൂദനക്കുറുപ്പ് അറിയിച്ചതനുസരിച്ച് അസി. സ്റ്റേഷൻ ഓഫിസർ എസ്.സുരേഷ്, സേനാംഗങ്ങളായ എച്ച്.അഭിലാഷ്, സി.അൻവിൻ, സി. ദാസ് എന്നിവർ ചേർന്നാണ് വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം മുറിച്ചുനീക്കിയത്. മാഹീന്‍റെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്​നിരക്ഷാസേന മുറിച്ച് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.