മണ്ണിനെ അറിഞ്ഞുള്ള കൃഷിരീതി പ്രോത്സാഹിപ്പിക്കണം -മന്ത്രി പി. പ്രസാദ്

കായംകുളം: മണ്ണിനെ അറിഞ്ഞുള്ള കൃഷിരീതിയിലൂടെ ഉൽപാദനവും സംഭരണവും വർധിപ്പിക്കണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ കൽപവജ്ര ആഘോഷങ്ങളുടെ ഭാഗമായുള്ള ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഷൂലി ബർമാൻ പ്രത്യേക തപാൽ കവർ പ്രകാശനം ചെയ്തു. സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ. അനിത കരുൺ ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്സൻ പി. ശശികല, ഡയറക്ടർ ഓഫ് പോസ്റ്റൽ സർവിസ് അർച്ചന ഗോപിനാഥ്, കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ, സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രം മേധാവി ഡോ. അനിതകുമാരി, ഡോ. റജി ജേക്കബ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ശിൽപശാല നബാർഡ് സി.ജി.എം ജി. ഗോപകുമാരൻ നായരും വിദ്യകളുടെ പ്രദർശനം കാനറ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാറും ഉദ്ഘാടനം ചെയ്തു. സാങ്കേതിക സെഷനുകളിൽ നബാർഡ് സി.ജി.എം ജി. ഗോപകുമാരൻ നായർ, പ്ലാനിങ് ബോർഡ് അംഗം പ്രഫ. ഡോ. ജിജു പി. അലക്സ്, നാളികേര വികസന ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ദീപ്തി നായർ, സിമി ഉണ്ണികൃഷ്ണൻ, സലിൻ തപസി, ഡോ. സി. തമ്പാൻ എന്നിവർ ക്ലാസ്​ നയിച്ചു. ചിത്രം: APLKY2CPCRI കൃഷ്ണപുരത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ കൽപവജ്ര ആഘോഷങ്ങളുടെ ഭാഗമായുള്ള ദേശീയ ശിൽപശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.