മാവേലിക്കര: 75ാം സ്വാതന്ത്ര്യദിന വാർഷികവുമായി ബന്ധപ്പെട്ട് ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ നടത്തിയ ഗാന്ധിജിയുടെ മാവേലിക്കര സന്ദർശനത്തിന്റെ പുനരാവിഷ്കാരം ശ്രദ്ധേയമായി. 1937 ജനുവരി 17ന് തട്ടാരമ്പലത്ത് എത്തിയ മഹാത്മാഗാന്ധിക്ക് നിവേദനം നൽകുന്ന പെൺകുട്ടിയുടെ രംഗമാണ് അവതരിപ്പിച്ചത്. സാഹിത്യകാരൻ ജോർജ് തഴക്കര ഉദ്ഘാടനം ചെയ്തു. തുടർന്ന് വി.എസ്.എം ആശുപത്രി ജങ്ഷനിൽനിന്ന് തുടങ്ങിയ പദയാത്ര തട്ടാരമ്പലം ജങ്ഷനിൽ അവസാനിച്ചു. ഗാന്ധിജി തട്ടാരമ്പലത്ത് നടത്തിയ പ്രസംഗത്തിന്റെ കോപ്പി പൊതുജനങ്ങൾക്ക് നൽകി. പ്രധാനാധ്യാപകൻ ജോർജ് വർഗീസ്, സാമൂഹിക ശാസ്ത്ര കൺവീനർ ഐസക് ഡാനിയൽ, സ്റ്റാഫ് സെക്രട്ടറി മിനി വർഗീസ്, പി.ടി.എ പ്രസിഡന്‍റ് ബിജു ഡേവിഡ്, അധ്യാപകരായ സ്റ്റാൻലി യോഹന്നാൻ, ജിബി ജോർജ്, ജൂലി എം. ഈപ്പൻ തുടങ്ങിയവർ പദയാത്രയിൽ പങ്കെടുത്തു. ചിത്രം മഹാത്മാഗാന്ധിക്ക് നിവേദനം നൽകുന്ന പെൺകുട്ടിയുടെ രംഗം പുനരാവിഷ്കരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.