മാവേലിക്കര: ബാലസൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ബാലാവകാശങ്ങളും നിയമ പരിരക്ഷയും എന്ന വിഷയത്തില്‍ തെക്കേക്കര പഞ്ചായത്തില്‍ നിയമബോധന ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ. കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വികസകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി. അജിത് അധ്യക്ഷത വഹിച്ചു. ഗീത തോട്ടത്തില്‍ സംസാരിച്ചു. കേന്ദ്ര സര്‍വകലാശാല നിയമവകുപ്പ് അസോസിയേറ്റ് പ്രഫസര്‍ ഡോ. ഗിരീഷ്‌കുമാര്‍, അഡ്വ. യദു കൃഷ്ണ, അഡ്വ. കുര്യച്ചന്‍ ജോസി എന്നിവര്‍ ക്ലാസ് നയിച്ചു. വാര്‍ഡ്തല ക്ലാസുകള്‍ സംഘടിപ്പിക്കും. ബാലസൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ അംഗൻവാടികളിലെയും എല്ലാ കുട്ടികള്‍ക്കും സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്തിരുന്നു. 15 വയസ്സ് വരെയുള്ള ആദ്യബാച്ചിലെ 35 കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനവും പൂര്‍ത്തിയാക്കി. പ്രൈമറിതലത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. കുട്ടികള്‍ക്ക് യോഗാ പരിശീലനം, സ്‌കോളര്‍ഷിപ്പുകള്‍, പുതിയ അംഗൻവാടി കെട്ടിടങ്ങള്‍, അംഗൻവാടികള്‍ക്ക് സ്ഥലം, പ്രീപ്രൈമറി കുട്ടികള്‍ക്ക് ഫര്‍ണിച്ചറുകളും കളിക്കോപ്പുകളും വിതരണം തുടങ്ങിയ പദ്ധതികളും ഈ വര്‍ഷം നടപ്പാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.