പൂച്ചാക്കൽ: പൂച്ചാക്കൽ മെഡിക്കൽ സെന്റർ വുമൻസ് ആശുപത്രിയും സ്നേഹം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ തൈക്കാട്ടുശ്ശേരി എം.ഡി.യു.പി സ്കൂളിൽ നടക്കും. മന്ത്രി പി. പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ, സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എൻ. ബാബു, പി.എം.സി അഡ്മിനിസ്ട്രേറ്റർ എസ്. രാജേഷ് തുടങ്ങിയവർ സംബന്ധിക്കും. ഡോക്ടർമാരായ വത്സമ്മ കെ. ജെറോം, ഹയറുന്നിസ, കുട്ടപ്പൻ, അനൂപ് നായർ, വീണ വേണുഗോപാൽ, നന്ദിനി, മോനിഷ തുടങ്ങിയവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.