എസ്.ഐ.ഒ ഏരിയ സമ്മേളന പ്രഖ്യാപനം

ഹരിപ്പാട്: ഇസ്​ലാം വിമോചനത്തിന്റെ പുതുലോക ഭാവന എന്ന പ്രമേയത്തിൽ എസ്.ഐ.ഒ സെപ്​റ്റംബർ 18ന് നടത്തുന്ന ഏരിയ സമ്മേളന പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി ഉമർ ആലത്തൂർ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് മുഹമ്മദ് ദുറ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് പ്രമേയം വിശദീകരിച്ചു. സോളിഡാരിറ്റി ഹരിപ്പാട് ഏരിയ പ്രസിഡന്റ് നിഷാദ് വീയപുരം, ജമാഅത്തെ ഇസ്‌ലാമി ഹരിപ്പാട് ഏരിയ സെക്രട്ടറി അൻസാരി, എസ്.ഐ.ഒ ഏരിയ സെക്രട്ടറി മുഹമ്മദ് അബിൻ, അമീൻ ഹാരിസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.