ചേർത്തല മുട്ടം സെന്‍റ്​ മേരീസ് ദേവാലയ സഹസ്രാബ്ദ ആഘോഷം

ചേർത്തല: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്‍റ്​ മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷം 15ന് തുടങ്ങും. ആധ്യാത്മിക നവീകരണ പരിപാടികൾ, സമ്മേളനങ്ങൾ, കലാകായിക മത്സരങ്ങൾ, ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, വിവിധ മേഖലകളിലുള്ളവരുടെ സംഗമം എന്നിവ സംഘടിപ്പിക്കും. ജൂബിലി സ്മാരക മന്ദിരവും നിർമിക്കുമെന്ന്​ വികാരി ഡോ. ആന്‍റോ ചേരാംതുരുത്തി, സഹവികാരിമാരായ ഫാ. ലിജോയി വടക്കുഞ്ചേരി, ഫാ. അജു മുതുകാട്ടിൽ, ജനറൽ കൺവീനർ വി.കെ. ജോർജ്, കൈക്കാരൻമാരായ സി.ഇ. അഗസ്റ്റിൻ, ജാക്സൺ മാത്യു, പാരീഷ് ഫാമിലി യൂനിയൻ വൈസ് ചെയർമാൻ ഷാജു ജോസഫ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.