ആലപ്പുഴ: അക്ഷരവീട് സമർപ്പണ വേദിയിൽ അക്ഷരവീട് ജേതാവും ത്രിമാന ചിത്രകാരനുമായ ശിവദാസ് വാസു മാധ്യമത്തിന് നൽകിയ ഉപഹാരം സദസ്സിന് കൗതുകക്കാഴ്ചയായി. അക്ഷരവീട് സംഘാടകരുടെ കാരിക്കേച്ചറുകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത്. മാധ്യമം, അമ്മ, യൂനിമണി, ഹാബിറ്റാറ്റ് എന്നിവയുടെ ഭാരവാഹികൾ മുതൽ ആലപ്പുഴ അക്ഷരവീടുകളുടെ ചുമതലക്കാരുൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ വരച്ചു ചേർത്തിരുന്നു. അമ്മ പ്രസിഡന്‍റും നടനുമായ മോഹൻലാൽ, അക്ഷരവീടുകൾ രൂപകൽപന ചെയ്ത ഹാബിറ്റാറ്റ് ജി. ശങ്കർ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, യൂനിമണി സി.ഒ.ഒ സുധീർ നീലകണ്ഠൻ, മാധ്യമം റെസിഡന്‍റ് എഡിറ്റർ എം.കെ.എം. ജാഫർ, മാധ്യമം അസി. പി.ആർ. മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ, ആലപ്പുഴ ബ്യൂറോ ചീഫ് അഷ്റഫ് വട്ടപ്പാറ, ആലപ്പുഴ ബിസിനസ് സൊല്യൂഷൻ മാനേജർ ടി. പ്രശാന്ത് കുമാർ, ഹാബിറ്റാറ്റ് എൻജിനീയർ വിനോദ് കുമാർ എന്നിവരുടെ കാരിക്കേച്ചർ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ശിവദാസ് വാസുവിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.