കെ-റെയിൽ: രണ്ടാംഘട്ട പ്രക്ഷോഭം തുടങ്ങി

ചെങ്ങന്നൂർ: കെ-റെയിൽ പദ്ധതി പിൻവലിച്ചു ഉത്തരവിറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി രണ്ടാംഘട്ട പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ക്വിറ്റ് ഇന്ത്യ ദിനത്തിൽ മുളക്കുഴ പഞ്ചായത്തിലെ സമരസമിതി യൂനിറ്റുകൾ ധർണ നടത്തി. പിരളശ്ശേരിയിൽ മുളക്കുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്​ കെ.കെ. സജികുമാർ ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല രക്ഷാധികാരി എസ്. സൗഭാഗ്യ കുമാരി, ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ടി. കോശി, സമരസമിതി ജില്ല കൺവീനർ മധു ചെങ്ങന്നൂർ, മുളക്കുഴ ഗ്രാമപഞ്ചായത്തംഗം തോമസ് എബ്രഹാം, സിന്ധു ജെയിംസ്, ശ്രീദേവി സജീവ് എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.