എം.എൽ.എ പുരസ്​കാരത്തിന്​ അപേക്ഷിക്കാം

ചെങ്ങന്നൂര്‍: നിയോജകമണ്ഡലത്തില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചവര്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസില്‍ 90 ശതമാനം മാര്‍ക്ക് നേടിയവര്‍, ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ റാങ്ക് നേടിയവര്‍, പുതുതായി ഡോക്ടറേറ്റ് മറ്റ്​ ബഹുമതികള്‍ ലഭിച്ചവര്‍ എന്നിവരെ സജി ചെറിയാൻ എം.എൽ.എ പ്രതിഭ പുരസ്കാരം നൽകി അനുമോദിക്കും. ബന്ധപ്പെട്ട സ്‌കൂള്‍ മേലധികാരികള്‍ മുഖേനയും അല്ലാത്തവര്‍ സ്‌കൂള്‍ മേലാധികാരികള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ഫിക്കറ്റിന്റെ പകര്‍പ്പ് സഹിതവും സെപ്റ്റംബര്‍ അഞ്ചിനകം എം.എല്‍.എയുടെ ഓഫിസില്‍ എത്തിക്കണം. ഫോൺ: 0479 2450007.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.