കേരളപാണിനി അക്ഷരശ്ലോക സമിതി വാർഷികം

മാവേലിക്കര: കേരളപാണിനി അക്ഷരശ്ലോക സമിതി 29ാമത് വാർഷിക സമ്മേളന സമാപനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്‍റ് വി.ജെ. രാജമോഹൻ അധ്യക്ഷത വഹിച്ചു. വിക്ടോറിയ കോളജ് മലയാള വിഭാഗം അധ്യാപിക ഡോ. ഡി. ബിന്ദു എ.ആർ അനുസ്മരണ പ്രഭാഷണം നടത്തി. മുരളീധരൻ തഴക്കര പാണിനി പത്രിക പ്രകാശനം ചെയ്തു. പ്രഫ. ആർ.ആർ.സി. വർമ, പ്രഫ. വി.ഐ. ജോൺസൺ, ജോർജ് തഴക്കര, ഹരിദാസ് പല്ലാരിമംഗലം, ജെ. ഉണ്ണികൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിച്ചു. വൈരശേരി കെ.എം. നമ്പൂതിരി, സരോജിനി ഉണ്ണിത്താൻ എന്നിവരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന അക്ഷരശ്ലോക സമ്മേളനം കുറത്തികാട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ. ജനാർദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സാഹിത്യസമ്മേളനം ഗ്രന്ഥകാരനും ദർശന ശാസ്ത്ര പണ്ഡിതനുമായ സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അക്ഷരശ്ലോക മത്സരം, ഏകാക്ഷര മത്സരം, കുട്ടികൾക്കുള്ള അക്ഷരശ്ലോക മത്സരങ്ങൾ, ദ്രുതകവനം, മുക്തകരചന മത്സരം, കഥയരങ്ങ്, കവിയരങ്ങ് എന്നിവയും സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു. ചിത്രം കേരളപാണിനി അക്ഷരശ്ലോക സമിതി 29ാമത് വാർഷിക സമാപന സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.