മാന്നാർ: ചെന്നിത്തല -തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് രജത ജൂബിലി ആഘോഷം മഹാത്മ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജയമ്മ ഫിലേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ ജനപ്രതിനിധികളെയും മുൻ സി.ഡി.എസ് അംഗങ്ങളെയും ആദരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് ജില്ല പഞ്ചായത്ത് അംഗം ജി. ആതിരകുമാരി അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രവികുമാർ കോമന്‍റത്ത്, സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ ശശികുമാർ, ദിപു പടകത്തിൽ, നിഷ സോജൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉമ താരാനാഥ്, ടിനു സേവ്യർ, ജനപ്രതിനിധികളായ, പ്രസന്നകുമാരി, ദീപാരാജ്, പ്രവീൺ കാരാഴ്മ, ബിന്ദു പ്രദീപ്, ബിനി സുനിൽ, ഷിബു കിളിയമ്മൻ തറയിൽ, ഗോപൻ ചെന്നിത്തല, കീർത്തി വിപിൻ, ജി. ജയദേവ്, കെ. വിനു, അഭിലാഷ് തൂമ്പിനാത്ത്, ലീലാമ്മ ഡാനിയേൽ, സി.ഡി.എസ് ചെയർപേഴ്സൻ ലേഖ സജീവ്, വൈസ് ചെയർപേഴ്സൻ ഉഷ പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.