ചെങ്ങന്നൂര്‍: ബലപ്പെടുത്തിയ കോലാമുക്കം ചിറയുടെ സംരക്ഷണത്തിൽ ആശ്വാസവുമായി ചെങ്ങന്നൂർ നഗരസഭ പ്രദേശമായ അങ്ങാടിക്കൽ കോലാമുക്കം നിവാസികൾ. മഴ കനക്കുമ്പോൾ പമ്പാ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ചിറ തകരുമെന്ന ഭയത്തിലായിരുന്നു പതിറ്റാണ്ടുകളായി ഇവർ. നദീനിരപ്പില്‍നിന്ന് 30 അടി ഉയരത്തിലുള്ള ചിറക്ക്നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ചിറയുടെ താഴെ ഭാഗത്തായി 24 കുടുംബങ്ങളാണ് കഴിയുന്നത്. നദി ചെങ്ങന്നൂർ ഭാഗത്തുകൂടി ഒഴുകുമ്പോൾ അതിശക്തമായി കുത്തിയൊഴുകുന്ന വളവിലുള്ള വലിയ മരങ്ങളും മറ്റും വന്നിടിച്ച് ചിറക്ക് ബലക്ഷയമുണ്ടായിരുന്നു. 30 വര്‍ഷമായി ഉണ്ടായ വിവിധ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലും നദിതീരത്തെ പുലിമുട്ടു മുതല്‍ ചിറ വരെയുള്ള ഭാഗത്തെ കല്‍ക്കെട്ട് പൂർണമായി തകര്‍ന്ന സ്ഥിതിയിലായിരുന്നു. 2018ലെ പ്രളയത്തിൽ നദി ചിറകവിഞ്ഞ് ഒഴുകിയതിനാൽ തകരുമെന്ന ഭീതി നിലനിന്നിരുന്നു. ചിറയുടെ തകർച്ച ചെങ്ങന്നൂർ നഗരത്തിൽ ക്രമാതീതമായ വെള്ളക്കെട്ട് ഉണ്ടാക്കുമെന്ന് ശാസ്ത്രീയമായ പഠനം വളരെ മുമ്പേ നടന്നിരുന്നതാണ്. പ്രളയത്തെ തുടർന്ന് ചിറയുടെ ബലം കുറയുന്നതായി ജലവിഭവ വകുപ്പ് പരിശോധന റിപ്പോർട്ട് നൽകി. സജി ചെറിയാൻ എം.എൽ.എയുടെ നിർദേശത്തെ തുടർന്നാണ് ചിറ സംരക്ഷണത്തിനുള്ള നിർമാണ നടപടികളാരംഭിച്ചത്. ആദ്യഘട്ടമായി, ചിറയുടെ വടക്ക് നദീതീരത്ത് 65 മീറ്റർ ഭാഗത്തെ കൽക്കെട്ടിനോട് ചേർന്ന് പാറക്കല്ലുകൾ ഇറക്കി ബലപ്പെടുത്തി. തുടർന്ന് ചിറയുടെ റോഡിനോട് ചേർന്ന ഭാഗത്ത് കൽക്കെട്ട് ഉയർത്തി ശക്തമാക്കുകയായിരുന്നു. കോലാമുക്കം ഭാഗത്തെ നദീതീരം കല്ലുകൾ കെട്ടി ബലപ്പെടുന്നതിനുള്ള നടപടി തുടരുന്നുണ്ടെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.