ആറാട്ടുപുഴ: സി.പി.ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ആറാട്ടുപുഴ വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലുംനടന്നു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. എ. അജികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എൽ. മൻസൂർ അധ്യക്ഷതവഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം എം. മുസ്തഫ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. മുഹമ്മദ് അസ്ലം, കെ. രാമചന്ദ്രൻ, യു. ഷാജഹാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.