വീടുകയറി ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: വീട്​ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സനാതനപുരം വാർഡ്​ ജ്യോതിസ്​ വീട്ടിൽ മോഹിത്​ (25), ആലപ്പുഴ ഹൗസ് ​ബോർഡ്​ വാർഡ്​ നിത്യചൈതന്യ വീട്ടിൽ ജയകൃഷ്ണൻ (24) എന്നിവരെയാണ്​ സൗത്ത്​ പൊലീസ്​​​ അറസ്റ്റ്​​ ചെയ്തത്​. വെള്ളിയാഴ്ച പുലർച്ച 12.30നാണ്​ സംഭവം. ആലപ്പുഴ മുനിസിപ്പാലിറ്റി സനാതനപുരം വാർഡിൽ കടുവന്തറ വീട്ടിൽ സജീവിന്‍റെ ഭാര്യ ലെജിയുടെ പരാതിയിലാണ്​ നടപടി. ​ലെജിയുടെ മകൻ വിഷ്ണുവിനോടുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം അക്രമം നടത്തുകയായിരുന്നു. ലെജിയെ ചെടിച്ചട്ടി ഉപയോഗിച്ച്​ ആക്രമിക്കാൻ ശ്രമിച്ചതായും പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.