ഉൾനാടൻ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിൽ

മണ്ണഞ്ചേരി: പ്രതികൂല കാലാവസ്ഥയിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിൽ. കാറ്റും മഴയും നീരൊഴുക്കും മൂലം ഒരാഴ്ചയായി വേമ്പനാട്ട്​ കായലിൽ പണിക്കുപോകാൻ കഴിയുന്നില്ല. തിരമാലയിൽ വള്ളങ്ങൾ കല്ലിൽ അടിച്ച് തകരുകയും വലയും പണിയായുധങ്ങളും ഒഴുകിപ്പോകുന്നതും പതിവായിട്ടുണ്ട്​. തണ്ണീർമുക്കം മുതൽ പുന്നമട വരെയുള്ള പ്രദേശങ്ങളിൽ ഒരിടത്തുപോലും വള്ളങ്ങളും വലയും മറ്റ് പണിയായുധങ്ങളും സംരക്ഷിക്കാനുള്ള വള്ളത്താവളങ്ങളോ ഫിഷ് ലാൻഡ്​ സെന്ററുകളോ ഇല്ല. കായലിൽ മത്സ്യം ഇല്ലാതെ വലിയ തൊഴിൽ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇപ്പോ​ഴത്തെ പ്രകൃതിക്ഷോഭം. ദുരിതം നേരിടുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റും സാമ്പത്തിക സഹായവും നൽകി സംരക്ഷിക്കണമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മുഹമ്മ ഏരിയ പ്രസിഡന്റ് കെ.എൻ. ബാഹുലേയനും സെക്രട്ടറി എം. ഷാനവാസും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.