കേക്ക് കവറിലാക്കിയാണ് ഉപേക്ഷിച്ചത് വടുതല: അരൂക്കുറ്റി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ കിടത്തിച്ചികിത്സ വാർഡിന് മുന്നിൽ കേക്ക് കവറിലാക്കി ചത്ത നായ്ക്കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ എത്തിയ ആശുപത്രി ജീവനക്കാരാണ് ഇത് കണ്ടത്. പരാതി നൽകിയതിനെ തുടർന്ന് പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമൂഹിക വിരുദ്ധരാകും പിന്നിലെന്നാണ് സംശയം. അന്വേഷണം നടത്തി കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ശല്യം ആശുപത്രിയിലും പരിസരത്തും രൂക്ഷമാണ്. ഒരു മാസത്തിന് മുമ്പ് ആശുപത്രിയിലെത്തിയ കുട്ടിയെ ഓടിച്ചിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റിരുന്നു. ആശുപത്രി പരിസരം കാടുപിടിച്ച് കിടക്കുന്നതിനാൽ നായ്ക്കളുടെ വിഹാരത്തിന് സൗകര്യമാണ്. പലരും നായ്ക്കളെ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിക്കുന്ന സംഭവവുമുണ്ട്. ചികിത്സയിലുള്ളവരും സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരും ഭയത്തോടെയാണ് രാത്രി കഴിച്ചുകൂട്ടുന്നത്. അടിയന്തരമായി സുരക്ഷ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചിത്രം : ആശുപത്രിയിൽ കേക്ക് കവറിൽ ചത്ത നായ്ക്കുട്ടി ഉപേക്ഷിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.