കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുടച്ചയാൾ അറസ്റ്റിൽ

മുഹമ്മ: കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുടച്ചയാൾ അറസ്റ്റിലായി. തണ്ണീർമുക്കം പഞ്ചായത്ത് 12ാം വാർഡ്‌ വാരണം, അംബേദ്കർ കോളനിയിൽ അഭിലാഷി (25) നെയാണ് മുഹമ്മ പൊലീസ് ഇൻസ്പെക്ടർ എൻ. വിജയൻ അറസ്റ്റ് ചെയ്തത്. 28ന് വൈകീട്ട്​ ആറരയോടെ പുത്തനങ്ങാടി ഫെഡറൽ ബാങ്കിന് സമീപം കോട്ടയം-ആലപ്പുഴ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ചില്ലാണ് എറിഞ്ഞുടച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.