ആലപ്പുഴ: 40 വർഷത്തിനു മുമ്പ് പൊലീസിൽ സേവനം അനുഷ്ഠിക്കവെ ക്വാർട്ടേഴ്സിൽ താമസിച്ച, പൊലീസ് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. സ്വീറ്റ് മെമ്മറീസ് ഓഫ് എ.ആർ ക്യാമ്പ് ഫാമിലി ക്വാർട്ടേഴ്സ് എന്ന പേരിലാണ് സേനാംഗങ്ങളുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്നത്. ആലപ്പുഴ ഡച്ച് സ്ക്വയറിന് സമീപം മെക്ക കൺവെൻഷൻ സെന്ററിൽ നടന്ന കുടുംബസംഗമം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എസ്. മുഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. എച്ച്. മുഹമ്മദ് ഹസൻ, എ. കുഞ്ഞുമോൻ, കെ. അമ്മിണിക്കുട്ടി, എഡി വിൻസന്റ്, എസ്. പ്രസാദ്, ആർ. പ്രദീപ്, എസ്. അബ്ദുൽ ജലീൽ, ജുഡീത്ത തുടങ്ങിയവർ നേതൃത്വം നൽകി. APL 35 ARIF കുടുംബസംഗമത്തിൽ എ.എം. ആരിഫ് എം.പി കേക്ക് മുറിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.