സമസ്ത സ്ഥാപക ദിനാചരണം

മണ്ണഞ്ചേരി: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സ്ഥാപക ദിനം മണ്ണഞ്ചേരി ഇസ്‌ലാമിക് സെന്റർ ആഭിമുഖ്യത്തിൽ ആചരിച്ചു. മണ്ണഞ്ചേരി ചിയാംവെളിയിൽ പതാക ഉയർത്തി ജംഇയ്യതുൽ ഖുത്​ബ ജില്ല പ്രസിഡന്റ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി ഉദ്​ഘാടനം നിർവഹിച്ചു. ജൗഹർ കോയ തങ്ങൾ ചിയാംവെളി പ്രാർഥന നിർവഹിച്ചു. സുന്നി യുവജന സംഘം മേഖല പ്രസിഡന്റ് കെ. ഷാജഹാൻ ആപ്പൂര് അധ്യക്ഷത വഹിച്ച സംഗമത്തിൽ ജംഇയ്യതുൽ മുഅല്ലിമീൻ റേഞ്ച്​ പ്രസിഡന്റ് സി.എ. സക്കീർ ഹുസൈൻ അസ്ഹരി മുഖ്യപ്രഭാഷണവും ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി.എ. അഷറഫ് കുഞ്ഞ് ആശാൻ സ്ഥാപകദിന സന്ദേശവും നൽകി. റിലീഫ് പ്രവർത്തനങ്ങൾ, സിയാറത്ത്, അനുസ്മരണങ്ങൾ, ആദരിക്കൽ, ആനുമോദനങ്ങൾ എന്നിവയൊക്കെ സ്ഥാപക ദിനാചരണ ഭാഗമായി തുടർദിവസങ്ങളിൽ മേഖലയിൽ നടക്കും. സമസ്തയുടെ വിവിധ ഘടകങ്ങളുടെ ഭാരവാഹികളായ എം. മുജീബ് റഹ്‌മാൻ, എം. നിസാമുദ്ദീൻ അൻവരി, ഷാഹുൽ ഹമീദ് മുസ്‌ലിയാർ, സൻജാൻ അമ്പാട്ട്, പി.യു. ഷറഫ് കുട്ടി, നിസാം പൊന്നാട്, സുഹൈൽ കൂട്ടുങ്കൽ, ഇ.എ. യൂസഫ്, ടി.എച്ച്. നാസർ, ഇർഫാൻ കുന്നപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു. പടം: APL 34 SAMASTHA മണ്ണഞ്ചേരി മേഖലതല ഉദ്ഘാടനം ജംഇയ്യതുൽ ഖുത്ബ ജില്ല പ്രസിഡന്റ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി പതാക ഉയർത്തി നിർവഹിക്കുന്നു ബാസ്കറ്റ് ബാൾ മത്സരം ആലപ്പുഴ: ഒളിമ്പിക് വാരാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ല ഒളിമ്പിക് അസോസിയേഷന്റെയും ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷന്റെയും നേതൃത്വത്തിൽ ജില്ലതല ബാസ്കറ്റ് ബാൾ മത്സരം സംഘടിപ്പിച്ചു. ആലപ്പുഴ ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ ഗ്രൗണ്ടിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സീനിയർ, ജൂനിയർ കാറ്റഗറികളിൽ മത്സരങ്ങൾ നടത്തി. ഗ്രീൻസ് ക്ലബ്, സെന്റ് മൈക്കിൾസ് തത്തംപള്ളി, ലിയോ തേർട്ടിന്ത്, ആലപ്പി ബാസ്കറ്റ് ബാളേഴ്‌സ് എന്നീ ടീമുകൾ പങ്കെടുത്തു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു മത്സരങ്ങൾ ഉദ്​ഘാടനം ചെയ്തു. ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ സെക്രട്ടറി ബി. സുഭാഷ് അധ്യക്ഷത വഹിച്ചു. എം.ജി സർവകലാശാല ബാസ്കറ്റ് ബാൾ പരിശീലകൻ സുനിൽ നടരാജൻ, മനോജ്‌ വർഗീസ്, ഷീജ മനോഷ്, ഒളിമ്പിക് അസോസിയേഷൻ കോഓഡിനേറ്റർ വിമൽപക്കി, ജയശങ്കർ, നൗഷാദ് അഡ്വ. ടി. സുധീഷ് , ജോർജ് ജോസഫ് അനസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.