എ.പി. മോഹനനെ അനുസ്മരിച്ചു

അമ്പലപ്പുഴ: മികച്ച സേവനങ്ങൾ നൽകേണ്ട പട്ടാളക്കാരെ ദിവസ ജോലിക്കാർ ആക്കുകയാണ് കേന്ദ്രസർക്കാർ ഇപ്പോൾ ചെയ്യുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ്​ അംഗം പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ നേതാവ്​ എ.പി. മോഹനന്‍റെ 36ാമത് അനുസ്മരണ സമ്മേളനവും രക്തസാക്ഷി ദിനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.കെ. ജയൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അനുസ്മരണ പ്രഭാഷണം നടത്തി. എം. ഷീജ, വി.സി. മധു, പി.എസ്.എം. ഹുസൈൻ, ആർ. അനിൽകുമാർ, ബി. നസീർ, സി. വാമദേവ്, സി. രാധാകൃഷ്ണൻ, പി. സുരേന്ദ്രൻ, ആർ. ശ്രീകുമാർ, വി.ആർ. അശോകൻ, കെ.എം. ജുനൈദ്, പി.എച്ച്. ബാബു, ജയാപ്രസന്നൻ, ഡി. പ്രേംചന്ദ്, എം. സജേഷ്, കെ. എഫ്. ലാൽജി എന്നിവർ സംസാരിച്ചു. cap എ.പി. മോഹനൻ അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ്​ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.