പള്ളാത്തുരുത്തി: പഴവീട് കെ.പി.എം.എസ് ശാഖ നേതൃത്വത്തില്‍, ഉന്നത വിജയം നേടിയ വിദ്യാർഥിനി കന്നിട്ടപ്പറമ്പില്‍ കല്യാണി പ്രമോദിനെ ആദരിക്കലും പ്രദേശത്തെ കുട്ടികള്‍ക്ക് നോട്ട്ബുക്ക് വിതരണവും സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. നോട്ട് ബുക്ക് വിതരണം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീന രമേശ് നിര്‍വഹിച്ചു. കെ.പി.എം.എസ് ശാഖ പ്രസിഡന്‍റ് പി.കെ. സോമന്‍ അധ്യക്ഷതവഹിച്ചു. കല്യാണി പ്രമോദിന് കെ.പി.എം.എസ് അമ്പലപ്പുഴ താലൂക്ക് യൂനിയന്‍ സെക്രട്ടറി മധു കാഷ് അവാര്‍ഡ് നല്‍കി. വൈസ് പ്രസിഡന്‍റ് ഉഷ ഉത്തമന്‍, ശാഖ സെക്രട്ടറി എസ്. വിഷ്ണു എന്നിവര്‍ പങ്കെടുത്തു. ചിത്രം APL 36 INDU പഴവീട് കെ.പി.എം.എസ് ശാഖയുടെ ആദരിക്കൽ നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു മദ്യനിരോധന സമിതി സെമിനാർ ചേർത്തല: കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റി നേതൃത്വത്തിൽ ചേർത്തലയിൽ നടത്തിയ സെമിനാർ ചേർത്തല പൊലീസ് സബ് ഇൻപെക്ടർ പി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബി.ആർ. കൈമൾ കരുമാടി അധ്യക്ഷതവഹിച്ചു. കേരള സർക്കാറിന്റെ മദ്യനയം പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.സി. സലിം സർവോദയം, എസ്. കൃഷ്ണൻകുട്ടി നായർ, ഉണ്ണിരാജ, പി.വി. സുരേഷ് ബാബു, സന്തോഷ് കുമാർ, പി.ആർ. പ്രകാശൻ എന്നിവർ സംസാരിച്ചു. ചേർത്തല താലൂക്ക് ഭാരവാഹികൾ: പി.ആർ. സജീവ് (പ്രസി), അഡ്വ. രവീന്ദ്രകുമാർ (വൈസ് പ്രസി), ശിവപ്രസാദ് (സെക്ര), ആർ. സിദ്ധാർഥൻ (ജോ.സെക്ര), സി.ആർ. അജയൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.