മാന്നാർ: ഗ്രാമപഞ്ചായത്ത് ശിശുസംരക്ഷണ സമിതി കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന്‍റെയും ഐ.സി.ഡി.എസ് മാവേലിക്കരയുടെയും മാന്നാർ പൊലീസിന്‍റെയും സഹകരണത്തോടെ വിദ്യാർഥികൾക്കായുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സൈക്കോ സോഷ്യൽ കൗൺസലിങ്ങും സ്വയംപ്രതിരോധ മാർഗങ്ങളുടെ പരിശീലനവുമുൾപ്പെടെയുള്ള ഏകദിന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സുനിൽ ശ്രദ്ധേയം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെ. ജ്യോതി, ഹെഡ്‌മിസ്ട്രസ് പി.എസ്. അമ്പിളി, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ ഷെറിൻ കെന്നടി, സിബി തോമസ്, ഇന്ദു രവീന്ദ്രൻ, പി.എസ്. ശ്രുതി, പി. ലിബി, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.