ലഹരി വിരുദ്ധ കൂട്ടം

വടുതല: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ടീൻ ഇന്ത്യ വടുതല ജങ്ഷനിൽ ലഹരി വിരുദ്ധ കൂട്ടവും വിദ്യാർഥി സംഗമവും സംഘടിപ്പിച്ചു. ചേർത്തല ഏരിയ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾ ജമാഅത്തെ ഇസ്​ലാമി ജില്ല സെക്രട്ടറി പി.എ. അൻസാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രവർത്തകൻ എൻ.എ. സലീം താഹ ലഹരിവിരുദ്ധ ബോധവത്​കരണ ക്ലാസ് നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. മറ്റത്തിൽ ഭാഗം ഗവ. എൽ.പി സ്കൂൾ അധ്യാപകൻ ഹുസൈബ് വടുതല മോട്ടിവേഷൻ ക്ലാസ് നടത്തി. എസ്.എസ്.എൽ.സിക്ക്​ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ടീൻ ഇന്ത്യ പ്രവർത്തകരായ നൂറ ലെമീസ്, സഫ്​വാൻ സഫീർ, കോഓഡിനേറ്റർ ലീന തുടങ്ങിയവർ സംസാരിച്ചു. ചിത്രം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ടീൻ ഇന്ത്യ പ്രവർത്തകർ വടുതല ജങ്ഷനിൽ സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.