ശാന്തിഭവനിൽ കലാവിരുന്നൊരുക്കി വാട്സ്​ആപ് ഗ്രൂപ്

അമ്പലപ്പുഴ: സിനിമ താരം കോബ്ര രാജേഷ് നേതൃത്വം നൽകുന്ന വി.ഡി. രാജപ്പൻ വാട്സ്​ആപ്​ ഗ്രൂപ, പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്കുവേണ്ടി കലാപരിപാടികൾ അവതരിപ്പിച്ചു. ശാന്തിഭവന്‍ മാനേജിങ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്‍ബിന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോബ്ര രാജേഷ് അധ്യക്ഷത വഹിച്ചു. കമാല്‍ എം. മാക്കിയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ജേതാവ് ബി. ജോസുകുട്ടിയെ ചടങ്ങില്‍ ആദരിച്ചു. ദേവന്‍ തിരുമേനി, വിജയന്‍, ബ്ലോക്ക് പഞ്ചായത്ത്​ അംഗം എം. ഷീജ, ബേബി പാറക്കാടന്‍, സിനിമ നടി അശ്വതി, ദേവസ്യ അരമന, പി.എ. കുഞ്ഞുമോന്‍, ദീപക്, പി.വി. ആന്‍റണി എന്നിവര്‍ സംസാരിച്ചു. ചിത്രം.. വി.ഡി. രാജപ്പന്‍ വാട്സ്​ആപ് ഗ്രൂപ്പിന്‍റെ കലാവിരുന്ന് ശാന്തിഭവന്‍ മാനേജിങ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്‍ബിന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.