കുരട്ടിക്കാട്: തേവരിക്കൽ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഏഴാം ശ്രീമഹാരുദ്ര യജ്ഞത്തിനുള്ള യജ്ഞമണ്ഡപത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു. ജൂലൈ നാലിന് ആരംഭിച്ച് 10ന് സമാപിക്കുന്ന യജ്ഞത്തിനു പരമ്പരാഗത രീതിയിലാണ് മണ്ഡപം നിർമിക്കുന്നത്. മൃത്യുഞ്ജയ-സുദർശന-സന്താനഗോപാല-ബാണേശി -ശ്രീരുദ്രം എന്നീ ഹോമങ്ങൾ ഭഗവതിസേവ, ഉമാമഹേശ്വര പൂജ, ശ്രീരുദ്രാർച്ചന, വിദ്യാസരസ്വതിപൂജ, ധന്വന്തരി പൂജ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. വിജ്ഞാന സദസ്സ്, ക്ഷേത്ര കലാപരിപാടികൾ എന്നിവയും ഉണ്ടാകും. മണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള പരമേശ്വര വിഗ്രഹവും വഹിച്ചുള്ള വിളംബര ഘോഷയാത്ര ജൂലൈ ഒന്നിന് പുലർച്ച മാവേലിക്കര തൃക്കണ്ടിയൂർ മഹാദേവക്ഷേത്രത്തിൽനിന്ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.