ഒറ്റ മഴയിൽ വെള്ളത്തിലാകും അരൂർ ക്ഷേത്രം ബസ് സ്റ്റോപ്

അരൂർ: ലക്ഷങ്ങൾ ചെലവിട്ട്​ കാന നിർമിച്ചിട്ടും ഒറ്റ മഴയിൽ അരൂർ ക്ഷേത്രം ബസ് സ്റ്റോപ് വെള്ളത്തിലാകും. കാനയിലൂടെ വെള്ളം ഒഴുകിപ്പോകാത്തത് മൂലം ബസ് കാത്തുനിൽക്കുന്നിടത്ത്​​ വെള്ളം കെട്ടിക്കിടക്കും. കായലിലേക്ക് ദേശീയപാതയിലെ വെള്ളം മുഴുവൻ ഒഴുകിപ്പോകാൻ ലക്ഷ്യമിട്ട്​ ബൈപാസ് മുതൽ അരൂർ ക്ഷേത്രം വരെയാണ് കാന നിർമിച്ചത്. വെൽഫെയർ പാർട്ടി അരൂർ മണ്ഡലം പ്രസിഡന്‍റ്​ എ. റാഷിദിന്‍റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി പ്രക്ഷോഭം നടത്തിയിരുന്നു. തുടർന്ന് അരൂർ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് നേതൃത്വം പ്രശ്നം ഏറ്റെടുത്ത് നിർമാണ പ്രവർത്തനം വീണ്ടും നടത്തി. ബസ്​ കാത്തുനിൽപ്​ കേന്ദ്രത്തിൽ യാത്രക്കാർക്ക് കയറിനിൽക്കാവുന്ന അവസ്ഥയുണ്ടായി. എന്നാൽ, സ്ഥിതി വീണ്ടും വഷളായി. ഇനിയും ഇക്കാര്യത്തിൽ അധികൃതർ ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ മുന്നറിയിപ്പ് നൽകി. ചിത്രം വെള്ളത്തിലായ അരൂർ ക്ഷേത്രം ബസ് സ്റ്റോപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.