ചാരുംമൂട്: താമരക്കുളം പഞ്ചായത്ത് ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിന് ചുറ്റുമുള്ള വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നു. പരിഹാര നടപടികൾ വേണമെന്നാണ് ആവശ്യം. കൊല്ലം -തേനി ദേശീയപാതക്ക് അരികിലെ കാത്തിരിപ്പ് കേന്ദ്രത്തിന് ചുറ്റും മഴ ചെയ്യുന്നതോടെ വെള്ളം കയറും. ഇതോടെ ബസുകയറാൻ എത്തുന്നവർക്ക് കടന്നിരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുള്ള കേരള ബാങ്ക്, കടകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാൻ ബുദ്ധിമുട്ടുള്ളതായും പരാതിയുണ്ട്. അടിയന്തരമായി സ്ഥലം ഉയർത്തുകയോ വെള്ളം ഒഴുക്കിവിടാനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കുകയോ വേണം. സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നത് ദുർഗന്ധത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതായും പറയുന്നു. എന്നാൽ, വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ടെന്ന് പ്രസിഡന്‍റ് ജി. വേണു പറഞ്ഞു. cap താമരക്കുളം പഞ്ചായത്ത് ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ചുറ്റും വെള്ളം കെട്ടിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.