ആലപ്പുഴ: അലിശ്ശേരി-വലിയകുളം റോഡിന്റെ ദുരവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. നിരവധി ആരാധനാലയങ്ങളും സ്കൂളുകളും മദ്റസകളിലേക്കും നിരവധി കുട്ടികളും മാതാപിതാക്കളും സഞ്ചരിക്കുന്ന പ്രധാന റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡന്റ് നൈസാം നജീം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ കോയ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷഫീഖ് പാലിയേറ്റിവ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റിനു ബൂട്ടോ, മുനീർ റഷീദ്, യാസീൻ റഫീഖ്, ഷാറൂഖ് അഷ്‌റഫ്, സനീർ സാദിഖ് എന്നിവർ സംസാരിച്ചു. cap യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആലിശ്ശേരി -വലിയകുളം റോഡിലെ വെള്ളക്കെട്ടില്‍ കളിവള്ളം ഒഴുക്കി പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.