അരൂർ: ചന്തിരൂരിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ബംഗാൾ സ്വദേശി പിടിയിൽ. മീർമുജസം അൻവറിനെയാണ്(34) അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരുവർഷമായി ചന്തിരുരിൽ ലോട്ടറിക്കട നടത്തുകയായിരുന്നു. ലോട്ടറി കടയിൽനിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടിയത്. ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപത്താണ് ലോട്ടറിക്കട. കടയുടെ അടിഭാഗത്ത് രഹസ്യ അറയിലാണ് പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ സൂക്ഷിച്ച പുകയില ഉൽപന്നങ്ങളും പിടികൂടി. ഒരു ലക്ഷത്തിലേറെ രൂപയുടെ പുകയില ഉൽപന്നങ്ങൾ ഉണ്ടായിരുന്നെന്ന് അരൂർ പൊലീസ് എസ്.ഐ ഹെറാൾഡ് ജോർജ് പറഞ്ഞു. ചിത്രം മീർമുജസം അൻവർ (34)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.