പൊതുവിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സൗകര്യം സർക്കാർ ലക്ഷ്യം -മന്ത്രി ശിവന്‍കുട്ടി

മുഹമ്മ: പൊതുവിദ്യാലയങ്ങളിലെ സൗകര്യം ഏറെ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ നിർദേശാനുസരണം ഒരു കോടി രൂപ ചെലവഴിച്ചു മണ്ണഞ്ചേരി പഞ്ചായത്ത് കാവുങ്കൽ എൽ.പി സ്കൂളിൽ നിർമിച്ച ക്ലാസ് മുറികളുടെയും ഓപൺ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ബ്ലോക്ക് അംഗം സുയ മോൾ, സ്ഥിരം സമിതി അധ്യക്ഷരായ എം.എസ്. സന്തോഷ്, കെ.പി. ഉല്ലാസ്, കെ. ഉദയമ്മ, പഞ്ചായത്ത് അംഗം എസ്. ദീപു, ചേർത്തല ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ഷൈലജ, പി.ടി.എ പ്രസിഡന്റ് എസ്. സജു, എം.പി.ടി.എ പ്രസിഡന്റ് ദിജു എസ്. ദിനേശ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത് കുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് പി.കെ. സാജിത നന്ദിയും പറഞ്ഞു. ചിത്രം: മണ്ണഞ്ചേരി പഞ്ചായത്ത് കാവുങ്കൽ എൽ.പി സ്കൂളിൽ നിർമിച്ച ക്ലാസ് മുറികളുടെയും ഓപൺ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.