അമ്പലപ്പുഴ: മത്സ്യഭവൻ ഓഫിസിനുള്ളിലെ സിമന്റ് പാളികൾ അടർന്നുവീണു. ജീവനക്കാരി അത്ഭുതകരാമായി രക്ഷപ്പെട്ടു. അമ്പലപ്പുഴ മത്സ്യഭവൻ ഓഫിസിൽ ശനിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. ഇരുനിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മത്സ്യഭവനും മുകൾനിലയിൽ ക്ഷേമനിധി ഓഫിസുമാണ്. അലമാരയിൽനിന്ന് ഫയൽ എടുക്കാനായി മാറിയ സമയത്താണ് ജീവനക്കാരി ഇരുന്ന കസേരയിൽ സിമന്‍റ് പാളികൾ അടർന്നുവീണത്. വിവിധ ആവശ്യങ്ങൾക്കായി ദിവസേന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ഇവിടെ എത്തുന്നത്. പഞ്ചായത്തിന്റെ അനുമതി ഇല്ലാത്തതിനാൽ വൈദ്യുതി ബന്ധംപോലും കെട്ടിടത്തിനില്ല. വയറിങ് പൂർത്തീകരിച്ച് ഫാനുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കൊടുംവേനലിൽ വിയർത്തുകുളിച്ചാണ് ജീവനക്കാർ ജോലിചെയ്യുന്നത്. കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതിനാൽ ജീവനക്കാർ സ്വന്തമായി വാങ്ങിയ ലാപ്‌ടോപ്പുകളാണ് ഉപയോഗിക്കുന്നത്. ഇവ വീടുകളിൽനിന്ന് ചാർജ് ചെയ്ത് കൊണ്ടുവരുകയാണ് ചെയ്യുന്നത്. ശുചിമുറികളോ വെള്ളത്തിനുള്ള സംവിധാനങ്ങളോ കെട്ടിടത്തിലില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സമീപത്തെ കടകളിലെയും വീടുകളിലെയും ശുചിമുറികളാണ് ഉപയോഗിക്കുന്നത്. കാലവർഷം ശക്തമാകുന്നതോടെ ആശങ്കയിലാണ് ഇവിടുത്തെ ജീവനക്കാർ ജോലിചെയ്യുന്നത്. (ചിത്രം... മത്സ്യഭവനിലെ ജീവനക്കാരി ഇരുന്ന കസേരയുടെ മുകളിൽ സിമന്റ് പാളികൾ അടർന്നുവീണ് നിലയിൽ ). apl fisharies
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.