ചന്തിരൂരിലെ കോൾഡ് സ്റ്റോറേജിലെ ഒരു ഭാഗം തകർന്നുവീണു

അരൂർ: മത്സ്യവിഭവങ്ങൾ സൂക്ഷിക്കുന്ന . ആളപായമില്ല. ചന്തിരൂർ ഹൈസ്കൂളിന് തെക്കുവശത്തുള്ള സ്നോബി എന്ന കോൾഡ്സ്റ്റോറേജിലെ റാക്കുകൾ പാനൽഭിത്തിയോടെ പുറത്തേക്ക് തകർന്നു വീഴുകയായിരുന്നു. റാക്കുകൾ നിർമിച്ചിരിക്കുന്ന ഇരുമ്പ് തൂണുകൾ വളഞ്ഞതാണ്​കാരണം. സ്ഥാപനത്തിനകത്തുള്ള ശീതീകരണ സംവിധാനമാകെ തകരാറിലായി. 80 കോടിയോളം രൂപ മുതൽമുടക്കിലാണ് കോൾഡ് സ്റ്റോറേജ് സ്ഥാപിച്ചത്. ശീതീകരിച്ച മത്സ്യവിഭവങ്ങൾ നശിച്ചിട്ടുണ്ട്. അവശേഷിച്ചവ മറ്റു കോൾഡ് സ്റ്റോറേജുകളിലേക്ക്​ മാറ്റി. സാബു, മാനുവൽ, ജോസഫ് ബെൻ എന്നിവരുടെ ഉടമസ്ഥതയിലാണ് കോൾഡ് സ്റ്റോറേജ്. ഫയർഫോഴ്സും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിത്രം പാനൽ ഭിത്തിതകർന്ന കോൾഡ് സ്റ്റോറേജിൽനിന്ന് മത്സ്യവിഭവങ്ങൾ മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.