കായംകുളം എൻ.ടി.പി.സി: ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് കമീഷൻ ചെയ്തു

ആലപ്പുഴ: ഫ്ലോട്ടിങ് സോളാർ പവർ പദ്ധതിയുടെ 35 മെഗാവാട്ടിന്‍റെ അവസാനഘട്ടം കൂടി കമീഷൻ ചെയ്തതോടെ എൻ.ടി.പി.സിയുടെ കായംകുളം നിലയത്തിൽ 92 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പവർ പ്രോജക്​ട്​ പൂർണതോതിൽ പ്രവർത്തനക്ഷമമായി. എൻ.ടി.പി.സി-കായംകുളത്തെ 92 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പി.വി പദ്ധതിയിൽ 35 മെഗാവാട്ടിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗത്തിന്റെ കൊമേഴ്​സ്യൽ ഓപറേഷൻ വെള്ളിയാഴ്​ച പ്രഖ്യാപിച്ചു. 92 മെഗാവാട്ടിൽ, 22 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പവർ പ്രോജക്ടിന്റെ ജോലി ബി.എച്ച്.ഇ.എൽഉം, 70 മെഗാവാട്ട് ടാറ്റ സോളാർ പവർ പ്രോജക്ട്സ് ലിമിറ്റഡും നിർവഹിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റായി മാറി ഇതോടെ കായംകുളത്തേത്​. APL SOLAR PLANT കായംകുളത്ത്​ കമീഷൻ ചെയ്ത ഫ്ലോട്ടിങ്​ സോളാർ പ്ലാന്‍റ്​ 'പ്രവാസി അയൽക്കൂട്ടം രൂപവത്കരിക്കണം' ആലപ്പുഴ: പഞ്ചായത്തുകൾ തോറും പ്രവാസികളുടെ ക്ഷേമത്തിനായി കുടുംബശ്രീ മാതൃകയിൽ പ്രവാസി അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കണമെന്ന്​ കേരള പ്രദേശ്‌ പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ ഐസക്‌ തോമസ്‌ ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ് സംസ്ഥാന നേതൃശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിങ്​ പ്രസിഡന്റ്‌ എൽ.വി. അജയകുമാർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, കെ.പി. ശ്രീകുമാർ, പ്രവാസി കോൺഗ്രസ് ഭാരവാഹികളായ എസ്‌. സലീം, കുഞ്ഞൂട്ടി പൊന്നാട്‌, കുഞ്ഞ്‌വാവ ഹാജി, നസീം ചെമ്പകപ്പള്ളി, പത്മാലയം മിനിലാൽ, യു.എം. കബീർ എന്നിവർ സംസാരിച്ചു. APL PRAVASI CONGRESS പ്രവാസി കോൺഗ്രസ്​ സംസ്ഥാന നേതൃശിബിരം പ്രസിഡന്‍റ്​ ഐസ്​ക്​ തോമസ്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.