കോൺഗ്രസ് പ്രതിഷേധം

കായംകുളം: സ്വാതന്ത്ര്യസമര പോരാട്ടത്തിന് നേതൃത്വം നൽകിയ കോൺഗ്രസിനെ ഇ.ഡിയെ ഉപയോഗിച്ച് ഇല്ലാതാക്കാമെന്ന നരേന്ദ്ര മോഡിയുടെ ആഗ്രഹം വ്യാമോഹം മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് പറഞ്ഞു. നാഷനൽ ഹെറാൽഡ് കേസിന്റെ പേരിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ആക്രമിക്കുന്നതിനെതിരെ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എൽ.ഐ.സി ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എ.ജെ. ഷാജഹാൻ അധ്യക്ഷതവഹിച്ചു. എ. ത്രിവിക്രമൻ തമ്പി, എൻ. രവി, അരിത ബാബു, വേലഞ്ചിറ സുകുമാരൻ, തയ്യിൽ പ്രസന്നകുമാരി, സുരേഷ് രാമനാമഠം, കെ. തങ്ങൾകുഞ്ഞ്, കെ. രാജഗോപാൽ, അലക്സ് മാത്യു, പി.സി. റെഞ്ചി, ടി. സൈനുലാബ്ദീൻ, രാജേന്ദ്രകുമാർ, എം.ആർ. സലിംഷ, പ്രഹ്ലാദൻ കടയിൽ രാജൻ, എൻ.കെ. മുജീബ്, ഷൈജു മുക്കിൽ എന്നിവർ സംസാരിച്ചു. സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫിസിന്​ മുന്നിൽ ധർണ കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് കെ. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. എൻ. രവി, ത്രിവിക്രമൻതമ്പി, കെ. പുഷ്പദാസ്, എസ്. രാജേന്ദ്രൻ, ഹസൻ കോയ, എം.എ.കെ ആസാദ്‌, അൻസാരി കോയിക്കലേത്ത്, വിജയമോഹൻ, സി.എസ്. ബാഷ, ഇ.എം. അഷ്‌റഫ്‌, ബാബു മുനമ്പേൽ, നവാസ് വലിയവീട്ടിൽ, എ.എം. കബീർ, പി.എസ്. പ്രസന്നകുമാർ, ബിധു രാഘവൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY3CON കായംകുളം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.