പൂച്ചാക്കൽ: പൂച്ചാക്കൽ യങ് മെൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും അക്ഷരദീപം തെളിക്കലും താലൂക്ക് ലൈബ്രറി ജോയന്‍റ് സെക്രട്ടറി എൻ.ടി. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രററി പ്രസിഡന്‍റ് ജയദേവൻ കൂടക്കൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെംബർ അഡ്വ. എസ്. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ശശികല, പഞ്ചായത്ത് മെംബർ കെ.ഇ. കുഞ്ഞുമോൻ, ലോറൻസ് പെരിങ്ങലത്ത്, സത്യൻ മാപ്പിളാട്ട്, രവി കാരക്കാട്, പൂച്ചാക്കൽ ലാലൻ, ഷാജി പി. മാന്തറ എന്നിവർ സംസാരിച്ചു. ചിത്രം: വായനദിനത്തിന്റെ ഭാഗമായി യങ് മെൻസ് ലൈബ്രറി ആഭിമുഖ്യത്തിൽ അക്ഷരദീപം തെളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.