ചാരുംമൂട്: നൽകി. മാവേലിക്കര നൂറനാട് ഇടപ്പോൺ വിനോദ് ഭവനം വിനോദ്കുമാർ, ഭാര്യ മീര വിനോദ് എന്നിവരെയാണ് ജന്മനാട്ടിൽ ആദരിച്ചത്. ബുള്ളറ്റിൽ ദീർഘദൂര യാത്രനടത്തി കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിൽ മടങ്ങിയെത്തിയത്. കഴിഞ്ഞ മേയ് ഒമ്പതിന് ഇടപ്പോണിൽനിന്ന് യാത്ര പുറപ്പെട്ട ഇവർ 40 ദിവസംകൊണ്ട് 7300 കിലോമീറ്ററുകൾ താണ്ടിയാണ് ലഡാക്ക് വരെ സഞ്ചരിച്ച് മടങ്ങിയെത്തിയത്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഉത്തരഖണ്ഡ്, ഹരിയാന, പഞ്ചാബ്, ജമ്മു-കശ്മീർ എന്നിവിടങ്ങളിലൂടെ ലഡാക്കിൽ എത്തിയത്. ഇടപ്പോണിലെ സാംസ്കാരിക കൂട്ടായ്മയായ സൂര്യ യുവജന ശക്തിയുടെ ആഭിമുഖ്യത്തിലായിരുന്നു ദമ്പതികൾക്ക് ആദരവൊരുക്കിയത്. എം.എസ്. അരുൺകുമാർ എം.എൽ.എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, മുൻ എം.എൽ.എ കെ.കെ. ഷാജു, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. അനൂപ്, ജില്ല കമ്മിറ്റി അംഗം സ്റ്റാൻലിൻ, സി.പി.എം എൽ.സി സെക്രട്ടറി ഒ. മനോജ് സംഘടന സെക്രട്ടറി വിഷ്ണു രാജ്, ഖജാൻജി മനുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ഇരുചക്ര വാഹനത്തിൽ ഇന്ത്യ ചുറ്റിയ ദമ്പതികളായ വിനോദ്കുമാറിനും മീരവിനോദിനും ഇടപ്പോൺ സൂര്യ യുവജന ശക്തിയുടെ ഉപഹാരം എം.എസ്. അരുൺകുമാർ എം.എൽ.എ സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.